ചാരുലത

In shelf: 
IN
നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ആത്മകഥാംശമുള്ള ഒരു നോവലായിട്ടാണു് പരിഗണിക്കപ്പെടുന്നതു്. 1901ൽ ടാഗൂർ ഇക്കഥ പ്രസിദ്ധപ്പെടുത്തിയപ്പോൾ ഉപരിപ്ലവബുദ്ധികളെ അതു നടുക്കം കൊള്ളിച്ചു. എന്നാൽ നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്കത്തോടും ഒട്ടും പങ്കിലമാകാതെയുമാണു് ടാഗൂർ ആവിഷ്ക്കരിച്ചതു്. ഇന്നു് ഈ കഥ ലോകമെങ്ങും വായിക്കപ്പെടുന്ന ഒരു മഹാസൃഷ്ടിയായി മാറി. നസ്തേനീർ സത്യജിത് റേയുടെ കൈകളിലൂടെ ചാരുലതയായി രൂപപ്പെട്ടപ്പോൾ അതിന്റെ ഖ്യാതി പതിന്മടങ്ങു് വർദ്ധിച്ചു. ഭാരതീയ ഭാഷകൾക്കു് പുറമെ നിരവധി ലോകഭാഷകളിലും ഈ കഥ ഇതിനകം പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ടു്.
Title in English: 
Chaarulatha
ISBN: 
81-8423-182-2
Serial No: 
1448
First published: 
2010
No of pages: 
115
Price in Rs.: 
Rs.85
Title Ref: 
Edition: 
2011