ഭഗവാൻ ബുദ്ധൻ

First published: 
1956
Catalog: 
Booking count: 
0

കെട്ടുകഥകളിൽനിന്നും മോചിപ്പിച്ചാൽ, ഭഗവാൻ ബുദ്ധൻ കാരുണ്യം പ്രായോഗികമായി നടപ്പിലാക്കാൻ ശ്രമിച്ച ലോകത്തിലെ ഏറ്റവും മഹാനായ ചിന്തകനായിരുന്നെന്നു കാണാം. ധർമ്മാനന്ദ കോസംബി ബുദ്ധനെ ഈ ദിശയിലാണു് വിലയിരുത്തുന്നതു്. ഭാരതീയദർശനത്തിലെ ഭൌതികവാദധാരയെ പ്രതിനിധീകരിക്കാൻ ബുദ്ധദർശനത്തിനു് എങ്ങനെയൊക്കെ കഴിയുന്നു. അദ്വൈതവാദം എങ്ങനെ ബ്രാഹ്മണാധിപത്യത്തിന്റെ നിലനില്പിനെ സാധൂകരിക്കാനാവശ്യമായ ദാർശനികസാഹചര്യമൊരുക്കി, ബുദ്ധനെ രൂപപ്പെടുത്തിയ ചരിത്രഘട്ടത്തിന്റെ സവിശേഷത എന്തെല്ലാമായിരുന്നു - എന്നിങ്ങനെ സത്യാന്വേഷിയായ ഒരു ഗവേഷകന്റെ നിശ്ചയദാർഢ്യത്തോടെ കോസംബി അന്വേഷിച്ചറിഞ്ഞു പോകുമ്പോൾ ബുദ്ധൻ മിത്തുകളിൽനിന്നും മോചിപ്പിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെ ദാർശനികഗാംഭീര്യം കൂടുതൽ വസ്തുനിഷ്ഠമാവുകയും ചെയ്യുന്നു. ഐതിഹ്യങ്ങൾ നിർമ്മിച്ചുവെച്ചിട്ടുള്ള എണ്ണമറ്റ അമൂർത്തതകൾക്കുള്ളിലാണു് കോസംബി സ്ഫോടനങ്ങളുണ്ടാക്കുന്നതു്. ഈ പുസ്തകം വായിക്കാനെടുക്കുമ്പോൾ ഓർക്കുക: ഇതു് ബുദ്ധനെയും ബുദ്ധമതത്തെയും കുറിച്ചുള്ള ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥമാണു്. മൂലകൃതിയോടു് തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന ഉന്നതമായ വിവർത്തനം.

Copies available

Serial No Title Edit In shelf Add to Wishlist
1 662 ഭഗവാൻ ബുദ്ധൻ