ശാസ്ത്രം എത്ര ലളിതം - പരിസ്ഥിതിപഠനവും ഭൂമിശാസ്ത്രവും

First published: 
2012
Booking count: 
0

പരിസ്ഥിതിയെപ്പറ്റിയും അതിന്റെ ജൈവ-അജൈവ ഘടകങ്ങളെപ്പറ്റയും അതിനുള്ളിൽ നിലനിൽക്കുന്ന പരസ്പര ബന്ധങ്ങളെപ്പറ്റിയുമൊക്കെ പഠിക്കുന്ന ശാസ്ത്രമാണ് പരിസ്ഥിതിപഠനം. ഭൂമിയുടെ ഘടനയെപ്പറ്റിയും മണ്ണ്, ശില, ധാതുക്കൾ, ഭൂമണ്ഡലം, സമുദ്രങ്ങൾ, ഭൂഖണ്ഡങ്ങൾ എന്നിവയെപ്പറ്റിയുമൊക്കെ ഭൂമിശാസ്ത്രത്തിൽ പഠിക്കുന്നു. പ്രപഞ്ചോത്പത്തി സിദ്ധാന്തങ്ങൾ മുതൽ നാം ജീവിക്കുന്ന ചുറ്റുപാടുകളെപ്പറ്റി അടിസ്ഥാനപരമായി മനസ്സിലാക്കാൻ ആവശ്യമായ വിവരങ്ങളും മാപ്പിങ് മുതൽ വിദൂരസംവേദനം, ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം എന്നിവവരെയുള്ള വ്യത്യസ്ത ശാസ്ത്രസങ്കേതങ്ങളുടെവരെ സിദ്ധാന്തങ്ങളും തത്ത്വങ്ങളും ഒക്കെ സമഗ്രമായും ലളിതമായും പ്രതിപാദിച്ചിരിക്കുന്നു.

ശാസ്ത്രവിദ്യാർത്ഥികൾക്കും പഠിതാക്കൾക്കും മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ബൃഹദ്ഗ്രന്ഥം.