ഹിന്ദു ഛായയുള്ള മുസ്ലിം പുരുഷൻ

First published: 
2007

നിസ്സഹായതയുടെ നിലവിളിപോലെ ആർത്തമാകുന്ന കഥകൾ. അപരിചിതവും അപൂർവ്വവുമായ അനുഭവപരിസരങ്ങളിലൂടെയുള്ള ഇറങ്ങിനടപ്പുകൾ. അവിചാരിതമായ കഥാഗതികൾ. അടക്കിപ്പറയുന്ന ഭാഷയുടെ അടുക്കുകൾ. നടുക്കുന്ന വിചാരമാർഗ്ഗങ്ങൾ. ഒരു ലെസ്ബിയൻ പശുവിനും സംഘപരിവാറിനും ശേഷം ഇന്ദുമേനോന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.