ഉണ്ണി, സരോജനേത്രാ

In shelf: 
IN
ഭൂമിയിലുള്ളതെല്ലാം ഇവനിലുണ്ടു്. ഇവനിലില്ലാത്തതൊന്നും ഭൂമിയിലില്ല! ഇവൻ ആദിപുരാതനസ്വരൂപം. മത്സ്യമായും കൂർമ്മമായും വരാഹമായും ഇവൻ ഇന്ത്യൻ മനസ്സിൽ ജീവിക്കുന്നു. മഞ്ഞപ്പട്ടും മയിൽപ്പീലിയും മുരളികയും ഇവന്റെ സ്മൃതിയുണർത്തുന്ന ചിരന്തനസൂചകങ്ങൾ. ഇന്ത്യൻ സ്ത്രീത്വത്തിന്റെ ഈ ആദികാമുകനെ എങ്ങനെ വ്യാഖ്യാനിച്ചുകൂടാ? എങ്ങനെയും വ്യാഖ്യാനിക്കാം. അത്തരമൊരു വ്യാഖ്യാനമാണു് പ്രൊഫ.എസ്.അംബികാദേവിയുടെ ഉണ്ണീ സരോജനേത്രാ. താൻ പ്രസവിക്കാത്ത മകനെ സ്നേഹിച്ചു തീരാത്ത ജന്മം. കിങ്ങിണി കെട്ടി, മഞ്ഞപ്പട്ടുടുത്തു്, മയിൽപ്പീലി ചൂടി, മുരളികയൂതുന്ന അവനെ നോറ്റു്, ദുഃഖാർണ്ണവമഗ്നാം മാം ഉഗ്ധരസ്യ എന്നു് പ്രാർത്ഥിച്ചു കഴിഞ്ഞ അമ്മ - യശോദ. അവനുമായുള്ള ഇടക്കാല വിരഹത്തിനും പെറ്റനാൾതൊട്ടു തുടങ്ങിയ പുത്രിയുമായുള്ള ദീർഘകാല വിരഹത്തിനും അറുതി വരുന്ന ദിവസം - പിച്ചിപ്പൂമാലയുടെ കെട്ടുകളെല്ലാം തകർത്തു് മുലപ്പാലൊഴുകിയ നേരം - ചരമഗതിയടഞ്ഞ അമ്മ. ലോകം അമ്മ എന്ന പദത്തിലേക്കു് ആകാശച്ചിറകുകളൊതുക്കി വന്നു് ചേക്കേറിയ നേരം. - കൃഷ്ണകഥയുടെ അതീവഹൃദ്യമായ പുനരാഖ്യാനമാണു് ഈ നോവൽ.
Title in English: 
Unni, sarojanethraa
ISBN: 
81-240-1808-1
Serial No: 
1035
First published: 
2008
No of pages: 
239
Price in Rs.: 
Rs.120
Edition: 
2008