ഉമ്മമാർക്കുവേണ്ടി ഒരു സങ്കടഹർജി
In shelf:
IN
മുസ്ലീം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനവും സങ്കടങ്ങളും അവരുടെ മാത്രം പ്രശ്നമല്ല. അതു് നാം ജീവിക്കുന്ന പൊതുസമൂഹം നേരിടുന്ന മാനുഷിക പ്രശ്നമാണു് എന്നു് എം.എൻ.കാരശ്ശേരി തിരിച്ചറിയുന്നു. ആ ചിന്തയിൽ നിന്നു് ഉണരുന്ന പുതിയ സ്ത്രീപഠനങ്ങൾ. മുസ്ലിം സ്ത്രീയുടെ വേഷം, തൊഴിൽ, ആരാധന, വിവാഹം, ബഹുഭാര്യത്വം, വിവാഹമോചനം, പ്രതിരോധം എന്നിങ്ങനെ എക്കാലത്തും ചർച്ചാവിഷയമായ കുറെ പ്രശ്നങ്ങൾ ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു. ഇതിലെ ഓരോ പഠനവും ഇന്നു് നമുക്കു് നഷ്ടമായിക്കൊണ്ടിരിക്കുന്ന ആർജവത്തിന്റെയും പ്രതികരണശേഷിയുടെയും ഉത്തമോദാഹരണങ്ങളാണു്.
1980-കളിൽ കേരളീയ പൊതുസമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച 'ഉമ്മമ്മമാർക്കു വേണ്ടി ഒരു സങ്കടഹർജി'യെ ആധാരമാക്കി നടന്ന സംവാദം പിന്നീടു് എവിടെയോ നാം ബോധപൂർവ്വം മറന്നു. അപകടകരമായ ഈ മറവിയെ ഇല്ലാതാക്കി നമ്മെ കൂടുതൽ ജാഗ്രത്താക്കുന്ന ചിന്ത ഈ പുസ്തകം പ്രദാനം ചെയ്യുന്നു. വായനയ്ക്കും പുനർവായനയ്ക്കും സംവാദത്തിനും ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കുമായി പ്രാർത്ഥനകളോടെ സമർപ്പിക്കപ്പെടുന്ന പുസ്തകം.
ജെ.ദേവികയുടെ അവതാരിക
Title in English:
Ummamaarkkuvendi oru sankataharji
ISBN:
978-81-264-2105-3
Serial No:
1259
Publisher:
First published:
2008
No of pages:
200
Price in Rs.:
Rs.100
Title Ref:
Edition:
2008
Language: