ഒറ്റ്

In shelf: 
IN
ഒരു കുറ്റവാളിയുടെ ജീവിതവും മരണവും നിറഞ്ഞ ആത്മകഥ. ബീഭത്സവും രൌദ്രവുമായ അധോലോകത്തിന്റെ കുറിപ്പുകൾ. എന്നാൽ ഈ കഠിനഭാവത്തെ ആർദ്രവും പരിഹാസവും നിറഞ്ഞ ഭാഷയിലേക്കു മാറ്റിയെഴുതുക എന്ന ശ്രമകരമായ ദൌത്യമാണു് എഴുത്തുകാരന്റേതു്. ഓരോ കുറ്റകൃത്യവും അയാളുടെ മനസ്സിനെ ഞെരിക്കുന്നുണ്ടു്. പക്ഷേ, തനിക്കതിൽനിന്നു് മോചനമില്ലെന്നു് അയാൾ അറിയുന്നു. അതിലൊടുങ്ങുക എന്നതുതന്നെയാണു് തന്റേയും വിധി. അതിക്രൂരമായ ഒരു അന്ത്യം തന്നെയും വന്നു് ആശ്ലേഷിക്കട്ടെ എന്നു് അയാൾ സ്വപ്നം കാണുന്നു. "എല്ലാ മരിച്ചവരുടേയും ഉടുപ്പാണെനിക്കിപ്പോൾ. തല വരെ മൂടിയ ഒരൊറ്റത്തുണി" എന്ന ഒരു ആത്മനിന്ദയിലാണു് ഈ നോവൽ അവസാനിക്കുന്നതു്.
Title in English: 
Ottu
ISBN: 
81-8423-203-9
Serial No: 
1442
First published: 
2010
No of pages: 
160
Price in Rs.: 
Rs.110
Title Ref: 
Edition: 
2010