ആൽഫ

In shelf: 
OUT
ആൽഫ ഒരസാധാരണ നോവലാണു്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്കാരഘടനയിലും അസാധാരണം. സമൂഹത്തിന്റെ പല മേഖലകളിൽനിന്നുമുള്ള പന്ത്രണ്ടു് വ്യക്തികളുമായി ഒരു ദ്വീപിൽ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റർജി എന്ന ശാസ്ത്രജ്ഞന്റെ കഥ. വേഷവും ഭാഷയും വെടിഞ്ഞു് അറിവും പരിചയവും മറന്നു് ആദിമജീവിതാവസ്ഥയിലേക്കു് സ്വയം പ്രവേശിച്ചുകൊണ്ടു് ഇരുപത്തഞ്ചു വർഷം കഴിഞ്ഞു അവർ. സാമൂഹിക വികാസ പരിണാമത്തെ സ്വയം അറിഞ്ഞു് പഠിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ ജീവിതം. "മനുഷ്യൻ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ എത്രയോ കുറച്ചു മാത്രമേ ഹോമോസാപ്പിയൻ എന്ന ഈ മൃഗം സഞ്ചരിച്ചിട്ടുള്ളൂ എന്നുള്ള ഉൾക്കാഴ്ച തരുവാൻ ടി ഡി രാമകൃഷ്ണന്റെ ആൽഫ എന്ന നോവൽ നമ്മെ സഹായിക്കും. ഉള്ളിന്റെ ഉള്ളിലേക്കു തുറക്കുന്ന ഒരു കണ്ണു് ഇതിലുണ്ടു്." - വൈശാഖൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ അനിവാര്യമായിട്ടുള്ള അന്തശ്ഛിദ്രത്തെ നരവംശശാസ്ത്രമെന്ന പ്രതീകത്തിലൂടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന നോവൽ.
Title in English: 
Aalpha
ISBN: 
978-81-264-3911-9
Serial No: 
1639
First published: 
2003
No of pages: 
118
Price in Rs.: 
Rs.85
Title Ref: 
Edition: 
2012