ഐസ് -196°C

In shelf: 
OUT
മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സയൻസ് ഫിക്ഷൻ, മലയാളത്തിലെ ആദ്യത്തെ മെഡിക്കൽ ത്രില്ലർ, ടെക്നോളജിയിൽ, ഒരുപക്ഷേ, ഇന്ത്യയിലെതന്നെ ആദ്യത്തെ നോവൽ - ഇങ്ങനെ ഒരുപാടു് അപൂർവതകളാണു് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നതു്. ഓരേ മനുഷ്യൻ, ഒരേ ജീവിതകാലത്തു് രണ്ടു ജന്മങ്ങളിലായി കടന്നുപോകുന്ന അപൂർവ്വവും അദ്ഭുതകരവുമായൊരു പരസ്പരപ്രതികാരത്തിന്റെ കഥയാണു് ഐസ്. ഭാവി നമുക്കായി കരുതിവച്ചിരിക്കുന്ന ശാസ്ത്രസാങ്കേതികവിദ്യയുടെ അദ്ഭുതലോകമാണു് പശ്ചാത്തലത്തിൽ. 2003 മുതൽ 2050 വരെയുള്ള കാലഘട്ടം. മലയാളസാഹിത്യം ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത, സ്വപ്നം കാണാൻ അറച്ചുനിന്ന പുതിയൊരു ലോകം. മനുഷ്യനെയും മനസ്സിനെയും നമ്മെയുമൊക്കെ നിയന്ത്രിക്കാൻ പോകുന്ന ഭാവിയെക്കുറിച്ചു് കൃത്യമായി ഉത്തരം നൽകുന്നു, ഈ കൃതി. ഇതു് കേവലം ഭാവനയുടെ ഉത്സവമല്ല. നിഷേധിക്കാനാകാത്ത വരുംകാലസത്യത്തിന്റെ ശക്തിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണു്. തികച്ചും ശാസ്ത്രീയമായി. പഠനം: ഡോ. കെ.ബാബു ജോസഫ്
Title in English: 
Aisu -196°c
ISBN: 
81-264-1036-1
Serial No: 
1684
First published: 
2005
No of pages: 
248
Price in Rs.: 
Rs.150
Title Ref: 
Edition: 
2012