നിരീശ്വരൻ

In shelf: 
OUT
"ജീവനില്ലാത്ത കല്ലും മരോം ചേർന്നതല്ലേ പള്ളീം അമ്പലോമൊക്കെ", ആലിലകളിൽ കാറ്റിന്റെ ആയിരം നാവിളക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ടു് ആന്റണി പറഞ്ഞു. "അങ്ങനേങ്കിൽ നിലവിലുള്ള സകല ഈശ്വരസങ്കൽപ്പങ്ങളേം നിഷേധിക്കുന്ന പുതിയൊരു ഈശ്വരനെ എന്തുകൊണ്ടു് നമുക്കും സൃഷ്ടിച്ചൂടാ. ഈശ്വരനെ നേരിടാനായി മറ്റൊരീശ്വരൻ." "കാക്കത്തൊള്ളായിരം ഈശ്വരമ്മാരെക്കൊണ്ടു് പൊറുതിമുട്ടീരിക്കുമ്പോ പുതിയൊരുത്തനെക്കൂടി സൃഷ്ടിച്ചിട്ടെന്തു കാര്യം," സഹീർ ചോദിച്ചു. "കാര്യോണ്ടു് സഹീർ, സകല ഈശ്വരന്മാർക്കും ബദലായി നിൽക്കുന്നവനാണവൻ. അതിനാൽ നമ്മൾ സൃഷ്ടിക്കുന്ന പുതിയ ഈശ്വരന്റെ പേരു് നിരീശ്വരൻ എന്നാരിക്കും." "നിരീശ്വരൻ...നിരീശ്വരൻ..." ഭാസ്കരൻ ആ നാമം രണ്ടു് വട്ടം നാവിലിട്ടു് സ്വാദു് പരിശോധിച്ചു. അവിശ്വാസികൾ സ്ഥാപിച്ച ആ വിമതദൈവം ദേശത്തിലെ വ്യത്യസ്തരായ ആൾക്കാരുടെ നിത്യജീവിത പ്രശ്നങ്ങൾക്കു് പരിഹാരമേകിക്കൊണ്ടു് ജനവിശ്വാസത്തിന്റെ അടിസ്ഥാനമായിത്തീരുകയും അങ്ങനെ നായകപദവിയിലേക്കുയരുകയും ചെയ്യുന്നതിന്റെ രസകരമായ കഥ. "ഗ്രാമീണവിശ്വാസങ്ങളുടെയും ജീവിതാവബോധത്തിന്റെയും കരുത്തുവിളിച്ചോതുന്ന ആൽമാവും അതിന്റെ ചോട്ടിലെ നിരീശ്വരപ്രതിഷ്ഠയും അതുമായി ബന്ധപ്പെട്ട അത്ഭുതാനുഭവങ്ങളും തികച്ചും കേരളീയമായ ഒരു മാന്ത്രിക യാഥാർത്ഥ്യത്തെ നിർമ്മിക്കുന്നുണ്ടു്. മലയാള നോവലിന്റെ വളർച്ചയെ നിസ്സംശയമായും ഈ രചന അടയാളപ്പെടുത്തുന്നുണ്ടു്." - ഡോ. എസ്.എസ്.ശ്രീകുമാർ
Title in English: 
nireeswaran
ISBN: 
978-81-264-5144-9
Serial No: 
1992
First published: 
2014
No of pages: 
310
Price in Rs.: 
Rs.225
Edition: 
2014