വിണ്ടപാടിലൂടെ തിരികെ പോ വേനലേ

In shelf: 
IN
വേദനയില്‍ അഭയം തേടുന്ന തീര്‍ത്ഥാടകരാണ് എഴുത്തുകാര്‍ എന്ന് തിരിച്ചറിഞ്ഞ മൂന്ന് പേര്‍ ഈ കവിതകളില്‍ സംസാരിക്കുന്നു. വരികളില്‍ തെളിയുന്ന കാഴ്ചകളുടെ ശക്തി അപൂര്‍വ്വമായ കാവ്യബിംബങ്ങളാണ്. ഒപ്പം പതിവില്ലാത്ത തരം പദസംയുക്തങ്ങളിലൂടെ പുതിയ ഭാവങ്ങളും അര്‍ത്ഥങ്ങളും ദ്യോതിപ്പിക്കാനുള്ള പരിശ്രമവും ഈ രചനകളില്‍ ഉണ്ട്. -- കെ. സച്ചിദാനന്ദന്‍ _______________________________________ മുതിര്‍ന്ന കവയത്രി ഭാനുമതി മേനോൻ എഴുതിയ കുറിപ്പ്: 'വിണ്ട പാടിലൂടെ തിരികെപ്പോ വേനലേ' ....എന്ന കവിതാസമാഹാരം തെല്ല് ആസക്തിയോടെത്തന്നെ ഒരു വട്ടം വായിച്ചു. മണ്ണിലെ താരകങ്ങൾ അതിശയോക്തി ചേർത്ത് പറയുന്ന ഒരു വാചകമുണ്ട്... " ഹെന്താ പറയ്വാ....! ". ഇത് കേൾക്കുമ്പോൾ തോന്നുന്ന വികാരങ്ങൾക്ക് അടിമപ്പെടാതെ, വിശദമായ ഒരു പഠനക്കുറിപപെഴുതാൻ മിനക്കെടാതെ എന്റെ മനസ്സില് തോന്നിയ ചില കാര്യങ്ങൾ എഴുതട്ടെ. ഈ കവിതാ സമാഹാരത്തിലെ എല്ലാ കവിതകളും, എഴുതാതിരിക്കാനാവില്ലെന്ന സ്നിഗ്ധഘട്ടങ്ങളിൽ എഴുതപ്പെട്ടവയാണെന്നു തോന്നിപ്പോയി. ഈ കവിതകളിൽ, ആസ്വാദകരെ ഭയപ്പെടുത്തുന്ന വെടിക്കോപ്പുകളുണ്ട്. അനുഭവപാഠങ്ങളുടെ ഏറ്റു പറച്ചിലുകളുണ്ട്. പനിനീർപ്പൂവിന്റെ സുഗന്ധവും, തുഷാരവെണ്മയുടെ കുളിരുമുണ്ട്. കാണാക്കിളികളുടെ ചിറകടിയൊച്ചകളുണ്ട്... വിഹ്വലതകളുമുണ്ട്. നല്ല പുലരികളെക്കുറിച്ചുള്ള കിനാകാഴ്ചകളും, കാഴ്ചവട്ടങ്ങളിലെ നീറ്റലും വിസ്മയങ്ങളുമുണ്ട്....!. മലയാള ഭാഷയിലെ കവനശാഖയുടെ ഉണർവ്വിന്റെ ഉത്തേജനങ്ങളും, ആത്മരാഗങ്ങളും, പ്രതീക്ഷയുടെ കൊടിയടയാളവുമുണ്ട്.... എളുപ്പത്തിലൊന്നും നെഞ്ചാകത്തുനിന്ന് വിട്ടുപോകാത്ത വിസ്ഫോടന പരമ്പരകളുമുണ്ട്.... കരണക്ക മുരണക്കയായ കൈപ്പകായുടെ രുചിപ്രദമായ കൈയ്പ്പും, അസാമാന്യ ഗുണഫലവുമുണ്ട്. ദ്വാദശിക്കായുടെ ഔഷധസിദ്ധിയും, ചവർപ്പും മധുരവുമുണ്ട്.... ഭാഷയെയും, കവിതയെയും ഹൃദയത്തിൽ ചേർത്ത് പിടിക്കുന്നവർക്ക്, വിളവെടുക്കാൻ പാകപ്പെടുത്തിയ കൃഷിയിടങ്ങളും, ഉഴവുചാലുകളുമുണ്ട്. കവിതകളിലെ ചിന്തോദ്ദീപകങ്ങളായ വരികളിലൂടെ, കവിതയെ അറിയുന്നവരും, പ്രണയിക്കുന്നവരൂമായ ത്രിമൂർത്തികളുടെ അവലോകനങ്ങൾ പഞ്ചാമൃതത്തിൽ നിന്നും, ഒരു പടി മുന്നിട്ട്, ഷഷ്ടാമൃതമായി നിൽക്കുന്നു. ഈ കവിതാ സമാഹാരത്തിന്റെ പേരുതന്നെ ഒരു നാളും ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നു. അടുത്ത കാലത്തെ വായനകളിൽ, പ്രാമുഖ്യം കൊടുക്കാവുന്ന ഈ പുസ്തകം, ഒരു പ്രാർത്ഥനക്ക് വിളക്കു തെളിയിക്കുന്നു. അനവദ്യസുന്ദരമായ കവിതകൾ സമ്മാനിച്ച ഈ കവികൾ കാലത്തെ നോക്കിക്കാണുന്നത്‌, എത്ര വിലപ്പെട്ട ഉൾക്കാഴ്ചകളോടെയാണ് !. നിങ്ങളുടെ വഴികൾ തിളക്കമുള്ളതാവട്ടെ മക്കളെ.... ഒരു കവിയും, ഒരിക്കലും മരിക്കുകയില്ല. സ്വന്തം വരികളിലൂടെ ജീവിച്ചിരിക്കുക തന്നെ ചെയ്യും. വീണ്ടും വീണ്ടും എഴുതാൻ കഴിയട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കും !.
Title in English: 
vinda paadiloote thirike po venale
Serial No: 
1999
First published: 
2015
No of pages: 
88
Price in Rs.: 
Rs.65
Edition: 
2015