ആടുജീവിതം

In shelf: 
OUT
മധുരമായ ഗദ്യം, അനുഭവ തീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണു് ബെന്യാമിന്റെ ആടുജീവിതം. മരുഭൂമിയുടെ വിഭ്രാമകമായ സൌന്ദര്യം, മരുലോകത്തിന്റെ സവിശേഷതകൾ ഇതൊന്നും മലയാളനോവലിൽ ഇത്ര ആഴത്തിൽ ഇതിനുമുമ്പു് രേഖപ്പെടുത്തിയിട്ടില്ല. മലയാളസാഹിത്യത്തേയും ഭാഷയേയും ഈ നോവൽ ഏറെ ഉയരത്തിലെത്തിച്ചിരിക്കുന്നു. - പി.വത്സല അനുഭവങ്ങളുടെ വശ്യതയിലും കലാത്മകതയിലും ഗ്രിഗറി ഡേവിഡ് റോബർട്ട്സിന്റെ 'ശാന്താറാം' എന്ന നോവലിനെ അതിശയിക്കുന്ന നോവലാണു് ബെന്യാമിന്റെ 'ആടുജീവിതം'. 'ആടുജീവിതം' ജീവിതത്തിൽനിന്നു് ചീന്തിയെടുത്ത ഒരേടല്ല; ചോരവാർക്കുന്ന ജീവിതം തന്നെയാണു്. സഹൃദയരായ വായനക്കാർ മാത്രമല്ല, ജീവിതത്തിന്റെ സമസ്തതലങ്ങളിലുമുള്ള മുഴുവൻ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം എന്നു് ഈ കൃതിയെ ഒട്ടും അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാം. - എൻ.ശശിധരൻ എന്നെ വിസ്മയിപ്പിച്ച മലയാള നോവൽ. - എം.മുകുന്ദൻ
Title in English: 
aadujeevitham
ISBN: 
81-8423-117-2
Serial No: 
2062
First published: 
2008
No of pages: 
215
Price in Rs.: 
Rs.170
Edition: 
2015