സ്വപ്നമരത്തിന്റെ കൂട്ടുകാരി

In shelf: 
IN
ടി.പത്മനാഭനും എൻ. മോഹനനുമൊക്കെ തെളിച്ച പാതയിലെ പുതിയൊരു പഥികയാണ് സുബി സൂസൻ. കാലടികൾ പതറുന്നുവെങ്കിലും ലക്ഷ്യത്തിൽ നിന്ന് അണുവിടമാറാത്ത പഥിക. സ്നിഗ്ദ്ധമായ മനുഷ്യബന്ധങ്ങളും ആർദ്രവികാരങ്ങളുമാണ് ഈ കഥാകാരിയുടെ രചനാസാമഗ്രികൾ. നിലയ്ക്കാത്ത സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന മനസ്സുകളെയാണ് ഇക്കഥകളിൽ നാം കണ്ടുമുട്ടുന്നത്. സുബിയുടെ കഥാലോകത്ത് ദുഷ്ടാത്മാക്കൾ വിരളമാണ്. ഒട്ടുമിക്കവരും സരളമനസ്ക്കരും നന്മനിറഞ്ഞവരുമാണ്. വിധിയാണ് മിക്കപ്പോഴും വില്ലനായി പ്രത്യക്ഷപ്പെടുന്നത്. ഈ വില്ലനെ അമർച്ചചെയ്യുന്നത് നന്മയാണ്. ഈയൊരു ആശയപരിസരത്തിലൂടെയാണ് സുബിയുടെ ഒട്ടുമിക്ക കഥകളും കടന്നുപോകുന്നത്. പ്രസാദാത്മക രചനകൾ വിരളമായിക്കൊണ്ടിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ സുബി സൂസന്റെ കഥകൾ പ്രത്യാശ പകരുന്നു. - വിജയകൃഷ്ണൻ
Title in English: 
Swapnamarathinte koottukari
Serial No: 
2093
First published: 
2014
No of pages: 
90
Price in Rs.: 
Rs.70
Edition: 
2014