നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു

In shelf: 
IN
ഇന്ത്യയിലെ ദരിദ്ര ജനസാമാന്യം എല്ലായ്‌പ്പോഴും സ്ഥിതിവിവര കണക്കുകളുടെ വിരസവും പൊടിപിടിച്ചതുമായ ഏടുകളിൽ ഒതുങ്ങുന്നു. നീണ്ട ഗവേഷണ പഠനങ്ങളുടെ ഫലമായ ഈ പുസ്തകം പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ഇത്തരം മനുഷ്യരെക്കുറിച്ചാണ്. അവരെെങ്ങനെ നിലനിന്ന് പോകുന്നുവെന്നും അതിജീവനത്തിനായുള്ള നിരന്തര സമരത്തിൽ എന്തെല്ലാമാണവർക്കു് പിടിച്ചു നിൽക്കാൻ ത്രാണി നല്കുന്നതെന്നും ഇതിൽ കാണാം. പലപ്പോഴും ഏറ്റവും ക്രൂരവും അപഹാസ്യവുമായ രീതിയിൽ അവർക്കായി രൂപപ്പെടുത്തപ്പെടുന്ന പദ്ധതികളേയും സമീപന രേഖകളേയും പറ്റി ഇതിൽ നിന്നും അടുത്ത് മനസ്സിലാക്കാനാവും. ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും വലുതും അവഗണിക്കപ്പെട്ടതുമായ വിഭാഗത്തിന്റെ ജീവിതാവസ്ഥകളും പ്രതീക്ഷകളുമാണ് ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്ന മനുഷ്യരിലൂടെ വെളിവാകുന്നത്. അവരുടെ വാസ്തവ കഥകൾ വികസനത്തിന്റെ യഥാർത്ഥ മുഖമെന്തെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു. പത്രപ്രവർത്തനത്തിന്റെ മനുഷ്യത്വം നിറഞ്ഞതും ജാഗ്രതയുറ്റതുമായ ഒരു മുഖം ഇവിടെ അനാവൃതമാവുന്നു. മനുഷ്യപക്ഷത്തു നിൽക്കുന്ന ഒരസാധാരണ ഗ്രന്ഥം.
Title in English: 
Nalloru varalcchaye ellaavarum ishtappetunnu
ISBN: 
978-81-8264-798-5
Serial No: 
618
First published: 
2009
No of pages: 
0
Price in Rs.: 
Rs.250
Edition: 
2009