കടൽകാക്കകൾ
Taxonomy upgrade extras:
In shelf:
IN
കേരളം പിന്നിട്ട നീചമായ ചില സാമൂഹിക ദുർവ്യവസ്ഥകളുടെ നിഴൽ പുരണ്ടുകിടക്കുന്ന കവിതയാണു് കടൽക്കാക്കകൾ. വിശപ്പും ദാഹവുമടക്കമുള്ള ജൈവചോദനകളെപ്പോലും ജാത്യാചാരങ്ങൾ നിയന്ത്രിച്ചിരുന്ന ഒരു കാലം കടൽക്കാക്കകളിലുണ്ടു്. കടൽപോലെ ദാഹം പെരുകിയുണരുന്ന, ഭൂതപഞ്ചരത്തെ വിഴുങ്ങാനടുക്കുന്ന വിശപ്പും ഈ കവിതയിലുണ്ടു്. പട്ടുടുപ്പു്, ചലനവും ശബ്ദവും, യുഗപരിവർത്തനം, പാവക്കിനാവു്, കൃഷ്ണാഷ്ടമി, കണ്ണീർപാടം തുടങ്ങിയ എല്ലാ കവിതകളും മലയാളഭാഷയുടെ സൌഭാഗ്യമാണു്. 'ചാരുവാം കണങ്കാൽ കണ്ടെനിക്കു പോവം തോന്നി' എന്നു് കണ്ണീർപാടത്തിൽ എഴുതിയ കവി സ്ത്രീപുരുഷബന്ധത്തെ കാരുണ്യത്തിലേക്കു വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ മനുഷ്യജന്മത്തിന്റെ പെരുകുന്ന വൈരുദ്ധ്യങ്ങളിൽ ചെന്നുമുട്ടി ഹതാശനാവുകയും ചെയ്യുന്നു. കാലത്തെ കാലഹരണപ്പെടുത്തുന്ന ഒരു കവിതാസമാഹാരം.
Title in English:
Katalkaakkakal
ISBN:
978-81-226-0834-2
Serial No:
663
Publisher:
First published:
1958
No of pages:
91
Price in Rs.:
Rs.55
Title Ref:
Edition:
2009