സ്കൂപ്പ്
Taxonomy upgrade extras:
In shelf:
OUT
ഭാരതം കണ്ട ഏറ്റവും സ്തോഭജനകമായ രംഗങ്ങൾക്കു സാക്ഷിയായ പത്രപ്രവർത്തകനാണ് കുൽദീപ് നയ്യാർ. ഗാന്ധിജി വധിക്കപ്പെട്ട ദിവസത്തെ സംഭവങ്ങൾ ഈ പത്രപ്രവർത്തകൻ, ഒരു ഋഷിയുടെ അപാരമായ നിസ്സംഗതയോടെ വിവരിച്ചുപോകുന്നത് ഈ പുസ്തകത്തിൽ വായിക്കുന്ന ഒരാൾക്ക് പത്രപ്രവർത്തനത്തിന് ഇപ്പോൾ നഷ്ടപ്പെട്ടുവരുന്ന മൂല്യം എന്താണെന്നു മനസ്സിലാവും. വിട്ടുവീഴ്ചയില്ലാത്ത സത്യദീക്ഷയാണ് ഈ പത്രപ്രവർത്തകന്റെ കരുത്ത്. സ്വാതന്ത്ര്യദാഹമാണ് പ്രചോദനം. അതുകൊണ്ട് പത്രപ്രവർത്തനം രാഷ്ട്രീയപ്രവർത്തനംതന്നെയാണ്. ആധുനികഇന്ത്യ കണ്ട സംഭവബഹുലമായ രംഗങ്ങൾക്കെല്ലാം ഈ പത്രപ്രവർത്തകൻ സാക്ഷിയാണ്. ചിലപ്പോൾ സാക്ഷിയുടെ പൊരിയുന്ന മൌനം വെടിയുന്ന സന്ദർഭങ്ങളുമുണ്ട്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ജിന്ന, ഭൂട്ടോ, തുടങ്ങി ചരിത്രം നിർമ്മിച്ച വ്യക്തികളും കാലത്തെ മാറ്റിമറിച്ച സംഭവങ്ങളുമെല്ലാം ഈ പത്രപ്രവർത്തകന്റെ ധിഷണയിലൂടെ കടന്നുപോകുമ്പൾ സംഭവിക്കുന്ന രാസമാറ്റം എങ്ങിനെയാണെന്ന് ഈ പുസ്തകം വായിച്ചുതന്നെ അറിയണം. ചരിത്രത്തിന്റെ തിളച്ച ലാവ കോരിയെടുക്കുകയാണ് കുൽദീപ് നയ്യാർ.
Title in English:
Skooppu
ISBN:
978-81-226-0876-2
Serial No:
701
Publisher:
First published:
2009
No of pages:
142
Price in Rs.:
Rs.90
Title Ref:
Edition:
2009
Translator: