First published:
2009
Catalog:
Booking count:
0
18-ആം നൂറ്റാണ്ടിന്റെ അവസാനം രണ്ടു് ജർമ്മൻ ശാസ്ത്രജ്ഞർ ലോകത്തെ അളക്കാനായി യാത്ര തിരിച്ചു. പ്രകൃതിശാസ്ത്ര പണ്ഡിതനായ ഹംബോൾട്ടും ഗണിതശാസ്ത്രജ്ഞനായ ഗൌസുമായിരുന്നു അതു്. ഒരാൾ കുന്നുകളും മലകളും കാടുകളും താണ്ടി ലോകത്തെ അളക്കാൻ ശ്രമിച്ചപ്പോൾ മറ്റെയാൾ വീടിനുള്ളിലിരുന്നു് തന്നെ അതിനു് ശ്രമിച്ചു. പിന്നീടു് ഇവർ രണ്ടുപേരും ബർലിനിലെ കോൺഫറൻസിൽ വച്ചു കണ്ടുമുട്ടുന്നു. പ്രശസ്ത ശാസ്ത്രജ്ഞന്മാരായ ഹംബോൾട്ടിന്റെയും ഗൌസിന്റെയും ജീവിതത്തെയും ശാസ്ത്രവികാസത്തെയും ആകർഷകമായ ശൈലിയിൽ ആവിഷ്കരിക്കുന്ന നോവൽ.
- Log in to post comments