First published:
2009
Catalog:
Booking count:
0
ആയിരത്തിനാനൂറോളം വർഷങ്ങൾ പിറകിലേക്കു് നീളുന്ന ഇസ്ലാമിന്റെ സാഹിത്യശേഖരങ്ങളിലേയ്ക്കു് ആസാധാരണമായ ഗവേഷണ പാടവത്തോടെ ആഴ്ന്നിറങ്ങി, ഇസ്ലാമിൽ സ്ത്രീകളുടെ പദവി എന്തായിരുന്നുവെന്നു് സൂക്ഷ്മമായി പരിശോധിയ്ക്കുന്നു ഫാത്തി മെർനീസ്സി.
സ്ത്രീപുരുഷ സമത്വം ഇസ്ലാമിൽ ഒരിക്കലും അനുവദിക്കാനാവാത്ത ഒരു പാശ്ചാത്യാശയമാണു് എന്ന ധാരണയെ ചരിത്രസാമഗ്രികളുടെ പിൻബലത്തോടെ ശക്തമായി ചോദ്യം ചെയ്യുന്നു ഗ്രന്ഥകാരി.
സ്ത്രീകളെ സംബന്ധിച്ച ഖുർആൻ വചനങ്ങളെയും തൽസംബന്ധമായ ഹദീസുകളുടെയും ചരിത്ര പശ്ചാത്തലത്തിൽ അപഗ്രഥിക്കാനുള്ള ഫലവത്തായ പരിശ്രമത്തിൽ ഗ്രന്ഥകാരി പ്രധാനമായും ആശ്രയിച്ചിട്ടുള്ളതു് ഇസ്ലാമിക ചരിത്രത്തിലെ ആധികാരിക സ്രോതസ്സുകളെ തന്നെയാണു് എന്നതു് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷതയാണു്.
- Log in to post comments