പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലെ ബംഗാളിന്റെ ചരിത്രം വേദനാപൂർണ്ണമാണു്. മുർഷിദ് കൂലിഖാൻ, സൂജാവുദ്ദീൻ, റായ്റായൽ ആലംചന്ദ്, സർഫറാസ്ഖാൻ, അലിവർദ്ദിഖാൻ, ഹാജി മഹമ്മദ് എന്നിവർക്കുശേഷമുള്ള ചരിത്രം നവാബ് സിരാജുദൌള രാജാവല്ലഭൻ, ജഗത് സേട്ട്, മഹാരാജകൃഷ്ണചന്ദ്രൻ തുടങ്ങിയവരുടേതാണു്. മിർജാഫർ, മോഹൻലാൽ, വാട്സ് തുടങ്ങിയവരുടെ ചരിത്രം. ഫ്രഞ്ചുകാരുടെയും ഡച്ചുകാരുടെയും പോർട്ടുഗീസുകാരുടെയും ചരിത്രം. ബംഗാളിന്റെ ചരിത്രം ഭാരതത്തിന്റെ ചരിത്രമാണു്. ശോഭാറാം, ജനാർദ്ദനൻ, ഷഷ്ടിപദൻ, സച്ചരിത്രൻ, കാന്തൻ, ഉദ്ധവദാസ്, മെഹ്ദിനസാർ, ദുർഗ, നയൻഅമ്മായി, നന്ദറാണിമാർ തുടങ്ങിയവരുടെ ചരിത്രം അന്നു് കാലമാകുന്ന പുസ്തകത്തിന്റെ താളുകൾ നിറയ്ക്കുകയായി. ഉദ്ധവദാസാകട്ടെ ബീഗം മേരി ബിശ്വാസ് മാത്രമെഴുതി.
ചരിത്രത്തിന്റെ ചാമ്പലുകൾക്കിടയിൽനിന്നും ഉയിർത്തെഴുന്നേല്ക്കുന്ന അവിസ്മരണീയമായ ഒരു വായനാനുഭവമാണു് ഈ നോവൽ.
- Log in to post comments