ജ്വലിക്കുന്ന മനസ്സുകൾ ഇന്ത്യയുടെ ഊർജ്ജം തുറന്നുവിടുമ്പോൾ

First published: 
2002
Booking count: 
0

ജ്വലിക്കുന്ന മനസ്സുകൾ ഒരന്വേഷണമാണു്. കഴിവും വൈദഗ്ദ്ധ്യവുമുള്ള ഒരു ജനതയുടെ പതനത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം.

ആഗോളവൽക്കരണം, കമ്പോളമാന്ദ്യം, പണപ്പെരുപ്പം, കലാപം, അസ്ഥിരത തുടങ്ങിയ ബാഹ്യമായ പ്രതിബന്ധങ്ങൾ പലതുണ്ടു്. പക്ഷേ ഇവയ്ക്കെല്ലാമുപരിയാണു് രാഷ്ട്രചേതനയെ ബാധിച്ചിട്ടുള്ള പരാജയമനോഭാവം. ലക്ഷ്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്ന ഉറച്ച ധാരണയുണ്ടാവുകയും ചെയ്താൽ ഉദ്ദിഷ്ട ഫലസിദ്ദിയുണ്ടാകുമെന്നതു് തീർച്ചയാണു്. നമ്മുടെ മനസ്സുകളിൽ ഈ വിശ്യാസം ഊട്ടിയുറപ്പിക്കുകയും പ്രതിബന്ധം സൃഷ്ടിക്കുന്ന ശക്തികളെ തകർത്തെറിയുകയും ചെയ്യുന്നതിനെക്കുറിച്ചാണു് ഈ കൃതി.