സമകാലിക തലമുറകളിലെ ഏറ്റവും പ്രഗത്ഭനായ നോവലിസ്റ്റ് ഷുസെ സരമാഗുവിന്റെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന നോവൽ. വൃദ്ധനായ മൺപാത്രനിർമ്മാതാവ് സിപ്രിയാനോ ആൽഗറിന്റെയും കുടുംബത്തിന്റെയും ജീവിതകഥയാണ് ഗുഹ. നഗരപ്രാന്തത്തിൽ ജീവിച്ച്, ഉപജീവനം കഴിച്ചിരുന്ന അവർ നഗരജനതയ്ക്ക് മൺപാത്രങ്ങളാവശ്യമില്ലാതായതോടെ പരമ്പരാഗത തൊഴിൽ ഉപേക്ഷിച്ച് കളിമൺപാവകൾ നിർമ്മിക്കുന്ന തൊഴിലിലേയ്ക്കു തിരിയുന്നു. പുതിയ ഉത്പന്നത്തോട് നഗരസമൂഹം കാണിച്ച ആവേശഭരിതമായ സ്വീകരണത്തിനു പിന്നാലേ നടുവൊടിഞ്ഞ് പണി എടുത്തെങ്കിലും അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളെത്തുടർന്ന് അവരുടെ ജീവിതം മാറിമറിയുകയാണ്. വളരെവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന വാണിജ്യകുത്തകകളുടെ നീരാളിപ്പിടുത്തത്തിലമരുന്ന സാധാരണജനങ്ങളുടെ ജീവിതത്തെ കാവ്യാത്മകമായി ചിത്രീകരിക്കുന്നു ഈ കൃതിയിൽ. സമകാലികലോകസാഹിത്യത്തിൽ വായിച്ചിരിക്കേണ്ട കൃതികളിലൊന്നായി ലോകവായനാസമൂഹം കണക്കാക്കുന്ന നോവൽ.
- Log in to post comments