അവിശ്വസിക്കേണ്ട വിശ്വാസങ്ങൾ

First published: 
1981
Booking count: 
1

നിങ്ങളുടെ ഭാവി നക്ഷത്രങ്ങളുടെ കൈകളിലാണോ? എങ്കിൽ അതു് ഈ പുസ്തകത്തിൽ നിങ്ങൾക്കു് കണ്ടെത്താം. അതോടൊപ്പം, അതു വിശ്വസിക്കണമോ വേണ്ടയോ എന്നു് നിങ്ങൾക്കു തന്നെ തീരുമാനിക്കുകയും ചെയ്യാം. കുഴലൂതി പാമ്പിനെ വരുത്താമോ? വൈരം വിഴുങ്ങിയാൽ മരിക്കുമോ? അമ്മയുടെ ചിന്ത കുട്ടിയുടെ ആകൃതിയെ ബാധിക്കുമോ? ചൂണ്ടുമർമ്മം സത്യമോ മിഥ്യയോ? പരേതാത്മാക്കളുടെ ഫോട്ടോയെടുക്കുന്നതു് എങ്ങനെ? മനഃശക്തികൊണ്ടു് വസ്തുക്കളെ ചലിപ്പിക്കാമോ? രാഹുകാലത്തിന്റെ പ്രസക്തിയെന്തു്? ഗ്രഹണത്തെ പേടിക്കേണ്ടതുണ്ടോ? എത്രയെത്ര സംശയങ്ങൾ... അവയ്ക്കെല്ലാം ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ മറുപടി പറയുന്നു. കാലാകാലങ്ങളായി നമ്മുടെ സമൂഹം താലോലിച്ചുവളർത്തിയ പല വിശ്വാസങ്ങളും അടിസ്ഥാനരഹിതങ്ങളാണെന്നു തെളിയിക്കുന്ന ലേഖനങ്ങൾ. അവിശ്വസിക്കേണ്ട വിശ്യാസങ്ങൾ ഏവയെന്നു വായിച്ചറിയുക.

Copies available

Serial No Title
1 1368 അവിശ്വസിക്കേണ്ട വിശ്വാസങ്ങൾ