First published:
2008
Catalog:
Booking count:
0
അശാന്തമായ ശ്രീലങ്കൻ സമുദ്രങ്ങളുടെ ആഴച്ചുഴികളിലൂടെ...
ശ്രീലങ്കൻ തീരങ്ങളിലേക്കുള്ള കടൽപ്പാത നിണമണിഞ്ഞതാണു്. കടലെല്ലാമറിയുന്നു, കടലെല്ലാം മായ്ക്കുന്നു. എന്നിട്ടു് അലകളില്ലാതെ നിശ്ശബ്ദമായി ഒഴുകുന്നു. പിന്നെ കടൽ താണ്ടി ഭീകരത്താവളങ്ങളിലേക്കെത്തുമ്പോഴേക്കും ഒരു യുദ്ധത്തിന്റെ എല്ലാ കിടിലതയും രൌദ്രതയും വായനക്കാരൻ അനുഭവിക്കുകയായി. മഹാദേവൻതമ്പി നമ്മോടു പറയുന്നതു് ജീവിതത്തിന്റെ അപസർപ്പക കഥകളാണു്. ഒറ്റനോട്ടത്തിൽ അവിശ്വസനീയമായ ഒരു വില്ലൻ സിനിമ പോലെയാണതു്. പക്ഷേ ആഴികളെ വകഞ്ഞുമാറ്റി അഗാധതകളിലേയ്ക്കു് ആണ്ടിറങ്ങുന്ന ജലജ്ജ്വാല അതു സത്യമാണെന്നു വിളിച്ചു പറയുന്നു.
- Log in to post comments