വിശുദ്ധയുദ്ധം

In shelf: 
IN
കാട്ടുതീപോലെ പ്രതികാരം ആളിപ്പടരുന്ന തലച്ചോറുമായി സഞ്ചരിക്കുന്ന കൊമ്പനാണു് നോവലിലെ കേന്ദ്രകഥാപാത്രം. വാരിക്കുഴിയിലമർന്നു് ഇരയായി പിടിക്കപ്പെട്ട അമ്മയുടെ ഓർമ്മകൾ വീണ്ടെടുക്കാനുള്ള പ്രക്രിയയാണു് അവനു് പ്രതികാരം. കാടിന്റെ പച്ചയും മണവുമെല്ലാം അവനു് അമ്മയായിരുന്നു. ഒമ്പതു വേട്ടക്കാരോടുള്ള ശത്രുതയിലൂടെ അവൻ വളരുന്നു. ജീവിക്കുന്നു. ശത്രുക്കളുടെ ശരീരത്തിൽ നിന്നും ചീറിത്തെറിക്കുന്ന ചോരയും പറിച്ചെറിയപ്പെട്ട മാംസക്കഷ്ണങ്ങളും അവന്റെ മനസ്സിലെ വിഭ്രാമകമായ സ്വപ്നങ്ങളെയും ദുഃഖങ്ങളെയും സമനിലയിൽ നിർത്തുന്നു. ഒമ്പതാമനോടുള്ള പ്രതികാരത്തിനു മുമ്പു് അവന്റെ ഓർമ്മകൾ മദപ്പാടിലൂടെ പറിച്ചെറിയപ്പെടുകയാണു്. മദജലം തളിക്കപ്പെട്ട കാട്ടുപാതിയിലൂടെ മൃഗീതയതുടെയും കാരുണ്യത്തിന്റെയും ലോകത്തേയ്ക്കു് നമ്മെ നയിക്കുന്നു നോവലിസ്റ്റ്.
Title in English: 
Vishuddhayuddham
ISBN: 
81-8423-061-3
Serial No: 
1632
First published: 
2007
No of pages: 
115
Price in Rs.: 
Rs.65
Edition: 
2007