First published:
2005
Language:
Catalog:
Tags:
Booking count:
2
കുടുംബസങ്കല്പത്തിൽ സംഭവിക്കുന്ന ഉലച്ചിൽ രക്തബന്ധങ്ങളെത്തന്നെ ശിഥിലമാക്കാം. ആഗ്രഹങ്ങളും, പ്രതീക്ഷകളും അതുവഴി തകർന്നുവെന്നും വരാം. പക്ഷേ, കാലവും പ്രകൃതിയും വരുത്തുന്ന വൈപരീത്യങ്ങൾ ഹൃദയത്തിനുള്ളിൽ കാത്തുസൂക്ഷിച്ച അനുരാഗത്തിന്റെ ദീപനാളത്തെ അണച്ചുകളയാൻ ആദ്ധ്യാത്മികതയ്ക്കുപോലും കഴിയുന്നില്ല. ജീവിതത്തിലെ നഗ്നയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ നിർബന്ധരായ കുറെ മനുഷ്യരുടെ കഥയാണു് അനുഗൃഹീത നോവലിസ്റ്റായ കെ.സുരേന്ദ്രൻ ഈ നോവലിൽ വിവരിച്ചിരിക്കുന്നതു്. വ്യക്തിബന്ധങ്ങളുടെ തീരങ്ങളെ തഴുകിയൊഴുകുമ്പോഴും വികാരതീവ്രതയിൽ കൂലംകൂത്തി കുതിച്ചു ചാടാത്ത, സംസ്കാരസമ്പന്നത മുറ്റിനില്ക്കുന്ന ഒന്നാണീ നോവൽ.
- Log in to post comments