24 x 7 ന്യൂസ് ചാനൽ എന്ന നോവൽ വൈദഗ്ദ്ധ്യത്തോടെ അവതരിപ്പിക്കുന്നതു് വാർത്ത എന്ന അധികാരതന്ത്രത്തിന്റെ ഇലക്ട്രോണിക് അണിയറയിലെ ജീവിതങ്ങളുടെ കുതിപ്പും കിതപ്പും ഉയർച്ചയും തകർച്ചയും പോരാട്ടവും പകവീട്ടലും സ്വപ്നങ്ങളും നൈരാശ്യങ്ങളുമാണു്. ഒരു രാഷ്ട്രീയപാർട്ടിയുടെ വാർത്താചാനലിന്റെ മേധാവികളുടെയും വാർത്താപ്രവർത്തകരുടെയും ജീവിതങ്ങളുടെയും അതിൽ വന്നു നിറയുന്ന അധികാരവടംവലികളുടെയും രാഷ്ട്രീയസംഘട്ടനങ്ങളുടെയും കൊടുംവഞ്ചനകളുടെയും സംഘർഷഭരിതമായ ചരിത്രമാണു് മനോജ് ഭാരതി യാഥാർത്ഥ്യത്തിനുനേരെ തിരിച്ചുവച്ച ഒരു കണ്ണാടിയെന്നു് തോന്നിപ്പിക്കുന്ന മിഴിവോടെ ആവിഷ്കരിക്കുന്നതു്. സത്യസന്ധത മാദ്ധ്യമപ്രവർത്തകനു് എങ്ങനെ ഒരു ബാധ്യതയായി തീരുന്നു എന്നതിന്റെയും അവനെ നിയന്ത്രിക്കുന്നവരുടെ കണ്ണിൽ സത്യം എങ്ങനെ ഒരു കരടായിത്തീരുന്നു എന്നതിന്റെയും നമ്മുടെ കാലത്തിന്റെ സാരോപദേശകഥകൂടിയാണു് ഈ നോവൽ.
- സക്കറിയ (അവതാരികയിൽ)
- Log in to post comments