First published:
2004
Catalog:
Booking count:
0
ഇവ പൂർണ്ണമായും തുറന്ന കലാപത്തിന്റെ കഥകളാണു്. സമാധാനധ്വംസനത്തിന്റെ കഥകളാണു്. മാപ്പു ചോദിച്ചു കൊണ്ടോ, സ്ത്രീസഹജമെന്നു് പറയപ്പെടുന്ന ലാവണ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടോ അല്ല സിൽവിക്കുട്ടിയുടെ കഥകൾ പ്രത്യക്ഷപ്പെടുന്നതു്. അവ പ്രദർശിപ്പിക്കുന്ന പരിഹാസവും പാരമ്പര്യനിരാസവും വിഗ്രഹധ്വംസനനശേഷിയും ശരാശരി മലയാളസ്ത്രീകളിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിരളമാണു്. പ്രത്യേകിച്ചു് മതത്തെ ഭീതിയില്ലാത്ത മനഃസാക്ഷിയോടെയും നർമ്മത്തിന്റെ നിർമ്മമതയോടെയും ഈ കഥകൾ അഭിമുഖീകരിക്കുന്നു...
- Log in to post comments