First published:
2007
Catalog:
Booking count:
0
തടങ്കൽപാളയങ്ങളിലേക്കു് ആനയിക്കപ്പെടുന്ന മനുഷ്യർ. സ്ത്രീകൾ അവിടെ കൊടുംബലാത്സംഗങ്ങൾക്കിരയാകുന്നു. പുരുഷന്മാരാകട്ടെ അജ്ഞാതമായ ഇടങ്ങളിലേക്കു് നയിക്കപ്പെടുന്നു. നിസ്സഹായർ, നിരാശ്രയർ. പിന്നെ എവിടെ നിന്നോ വെടിയൊച്ചകളുടെ ശബ്ദം കേൾക്കുന്നു. നോവലിലുടനീളം മരണത്തിന്റെ ഗന്ധമുയരുന്നു. ഇതിലെ കഥാപാത്രങ്ങൾ, സ്ത്രീകൾ തറയിലേക്കു മാത്രം നോക്കിയും കണ്ണുകൾ അടച്ചുപിടിച്ചും സത്യത്തിനുനേരെ പ്രതിരോധം തീർക്കുന്നു. മനുഷ്യമനസ്സാക്ഷിയെ നടുക്കുകയും അസ്വസ്ഥമാക്കുകയും നിരന്തരം വേട്ടയാടുകയും ചെയ്യുന്ന ഒരു ഇതിവൃത്തം. യുദ്ധപശ്ചാത്തലത്തിൽ സ്ത്രീമനസ്സിനെ ഇത്രയും തീക്ഷ്ണമായി തൊട്ടറിഞ്ഞ മറ്റൊരു രചനയില്ല.
- Log in to post comments