കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം

Kappalinekkurichoru vichitrapusthakam
First published: 
2015
Catalog: 
Booking count: 
1

ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടെയും വ്യത്യസ്തതലങ്ങളെ ആവിഷ്കരിക്കുന്ന നോവൽ. മൂന്നു ശതാബ്ദങ്ങൾക്കപ്പുറം ജലസമാധിയടഞ്ഞ ജനറൽ ആൽബർട്ടോ മെയർ എന്ന ഭീമാകാരക്കപ്പൽ അന്വേഷിച്ചുപുറപ്പെട്ട കൃഷ്ണചന്ദ്രൻ. അവന്റെ ജന്മാന്തരപ്രേമത്തിന്റെയും കാത്തിരിപ്പിന്റെയും കഥ. മലയാളചെറുകഥയിൽ എണ്ണം പറഞ്ഞ സൃഷ്ടികളിലൂടെ ആസ്വാദകമനസ്സിൽ ചിരപ്രതിഷ്ഠനേടുകയും ദേശീയതലത്തിൽ യുവസാഹിത്യകാരന്മാർക്കുള്ള പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത ഇന്ദു മേനോന്റെ ആദ്യനോവൽ.

Copies available