കുറിയേടത്തു താത്രി

First published: 
2001
Catalog: 
Booking count: 
2

പുരുഷകേന്ദ്രിതമായ പ്രഭുത്വം അതിന്റെ എല്ലാവിധ പ്രതിലോമസ്വഭാവത്തോടുംകൂടി ആധിപത്യമുറപ്പിച്ചിരുന്ന ഒരു സമുദായത്തിൽ നിരാലംബയായ ഒരു സ്ത്രീ സ്വന്തം ശരീരം ആയുധമാക്കിക്കൊണ്ടു നടത്തിയ ഒരു കലാപത്തിന്റെ ചരിത്രകഥയാണിതു്.

പതിന്നാലു നൂറ്റാണ്ടോളം പിറകിലേക്കു നീണ്ടുകിടക്കുന്ന അതിസങ്കീർണ്ണമായ ഒരാധിപത്യവ്യവസ്ഥയെയാണു് താത്രിക്കുട്ടി ഒറ്റയ്ക്കു് നേരിട്ടതു്. ചന്ദ്രോത്സവത്തിന്റെ പേരിൽ വേശ്യാരാധനയും കാമപൂജയും നടത്തുകയും സ്വന്തം സ്ത്രീകൾ അബദ്ധത്തിലെങ്ങാനും പരപുരുഷനെ കണ്ടുപോയാൽപോലും അവരെ പടിയടച്ചു പിണ്ഡം വയ്ക്കുകയും ചെയ്തുപോന്ന സവർണ്ണപുരുഷന്റെ കപടസദാചാരനിയമവ്യവസ്ഥയോടായിരുന്നു അവളുടെ കലാപം. പ്രാക്തനമായ ആ നിയമശൃംഖലയ്ക്കുള്ളിൽ കടന്നു് അതിന്റതന്നെ അധികാരികളെ കുറ്റവാളികളാക്കാനും താത്രിക്കു കഴിഞ്ഞു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ മലയാളമനസ്സിന്റെ കലാപത്തിലും കലയിലും കാമത്തിലും കത്തിനില്ക്കുന്ന കാമനയായിത്തീർന്നു കുറിയേടത്തു താത്രി. പറഞ്ഞും കേട്ടും വിസ്തരിച്ചും കാലത്തോളം വലുതായിപ്പോയ പെണ്ണിതിഹാസം. നോവൽ.

അവതാരിക - ആലങ്കോടു് ലീലാകൃഷ്ണൻ

Copies available

Serial No Title Edit In shelf Add to Wishlist
1 1687 കുറിയേടത്തു താത്രി IN