First published:
1989
Catalog:
Booking count:
0
നരകയാതനകൾക്കടിമയാക്കപ്പെട്ട കേരളത്തിലെ ആദിവാസികൾ എങ്ങനെ നശിച്ചുകൊണ്ടിരിക്കുന്നു എന്ന ദാരുണചിത്രം അനാവരണം ചെയ്യുന്ന കൃതി. പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിൽ അധിവസിക്കുകയും വനങ്ങളും വനവിഭവങ്ങളും കൈവശം വച്ചു് അനുഭവിച്ചുവരികയും ചെയ്തിരുന്ന ശുദ്ധാത്മാക്കളായ മനുഷ്യരുടെ അറിയപ്പെടാത്ത കഥകളാണിതിൽ.
"ഈ പുസ്തകം രാഷ്ട്രീയപാർട്ടിക്കാരെല്ലാം വായിക്കണമെന്നു് ഞാൻ ശിപാർശ ചെയ്യുന്നു. പ്രത്യേകിച്ചും ഇടതുപക്ഷ രാഷ്ട്രീയക്കാർ. അവരുടെ പുരോഗമന ഭള്ളിനു ശരിക്കും നിറുകയിലേറ്റ ഒരടിയാണു് ഈ പുസ്തകം. സ്വന്തം മുഖം കണ്ണാടിയിൽ തെളിഞ്ഞുകാണാൻ അതവരെ സഹായിക്കും." - സി.അച്യുതമേനോൻ.
അവതാരിക: വി.ആർ.കൃഷ്ണയ്യർ
- Log in to post comments