സുഗന്ധവ്യഞ്ജനങ്ങൾതേടി കേരളക്കരയിലെത്തിയ പോർത്തുഗീസുകാർ ഒടുവിൽ ഈ നാടിനെ അവരുടെ കൈപ്പിടിയിലൊതുക്കി. അനുകൂലിക്കുന്നവരെ പ്രീണിപ്പിച്ചും എതിർക്കുന്നവരെ ക്രൂരമായി പീഡിപ്പിച്ചും അവർ നയം വ്യക്തമാക്കി. കൊച്ചിയിലും കൊടുങ്ങല്ലൂരിലും കോഴിക്കോട്ടുമെല്ലാം കോട്ടകളും ആയുധപ്പുരകളും ഉയർന്നു. കടൽ പലവട്ടം ചുവന്നു. പരസ്പരം പോരടിച്ചിരുന്ന നാട്ടരചന്മാർ വിദേശശക്തികളുടെ കളിപ്പാവകളായി. കൊച്ചിരാജവംശത്തിൽ കിരീടാവകാശത്തർക്കമുണ്ടായപ്പോൾ സ്ഥാനഭ്രഷ്ടനായ കേരളവർമ്മയും കോഴിക്കോട്ടുരാജാവായ സാമൂതിരിപ്പാടുമുൾപ്പെടെ പല നാട്ടുരാജാക്കന്മാരും മാടമ്പിമാരും പറങ്കികൾക്കെതിരെ ഡച്ച് ഈസ്റ്റിൻഡ്യാ കമ്പനിയെ തുണയ്ക്കാൻ തയ്യാറായി. കോട്ടയ്ക്കലിലെ മരക്കാർ പടയും കണ്ണൂരിലെ ആലിരാജാവിന്റെ കപ്പൽസൈന്യവും അവരുടെ തുണയ്ക്കെത്തി. സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന നോവൽ.
- Log in to post comments