First published:
2008
Catalog:
Booking count:
0
ക്ഷേത്രങ്ങൾ, മാമാങ്കം, തൈപ്പൂയം, ചാവേർ എന്നിവ മദ്ധ്യകാല കേരളീയ രാഷ്ട്രീയത്തെ എങ്ങനെ പ്രതിനിധാനം ചെയ്തുവെന്ന അന്വേഷണമാണിത്. വിരലിലെണ്ണാവുന്ന പണ്ഡിതന്മാർ മാത്രം പരിശോധിച്ച 'കോഴിക്കോടൻ ഗ്രന്ഥവരി'യിലെ താളിയോല രേഖകളുൾപ്പെടെയുള്ള പ്രമാണസാമഗ്രികൾ ഉപയോഗിച്ച് കോഴിക്കോട് നാട്ടുരാജ്യത്തിന്റെ രാഷ്ട്രീയ സംസ്കാരത്തെ ക്ഷേത്രത്തിന്റെയും ഉത്സവത്തിന്റെയും ചരിത്രത്തിലൂടെ വിലയിരുത്തുന്നുവെന്ന പുതുമ ഇതിനുണ്ട്. അതോടൊപ്പം മൂന്നു നൂറ്റാണ്ടു മുൻപു നടന്ന പുരാന്തൻതറയുടെ താളിയോല രേഖ ആദ്യമായി വെളിച്ചത്തു വരുന്നുവെന്ന അപൂർവ്വതയും.
- Log in to post comments