First published:
2013
Language:
Catalog:
Tags:
Booking count:
0
കൽഹണിലെ നായകനായ ഗോപിക്കുട്ടൻ മിശ്രവിവാഹിതനാണു്. ഒരു പെട്രോൾ പമ്പിലെ ഫില്ലറാണു്. അതിലുപരി ഒരു അമച്വർ പൈങ്കിളി കാർട്ടൂണിസ്റ്റാണു്. ഒരിക്കലും പൂർണ്ണതയിലെത്താത്ത തന്നിലെ സർഗ്ഗാത്മകതയെ അയാൾ അതിയായി വെറുക്കുന്നു. പൈങ്കിളി കാർട്ടൂണുകൾ വരയ്ക്കാനിഷ്ടമില്ലെങ്കിലും അതു് അയാളെ വരഞ്ഞുമാറ്റി സംഭവിക്കുന്നു. അതിലൂടെ ഭവിക്കുന്ന തിക്താനുഭവങ്ങളിൽ അയാൾ സന്ദേഹിക്കുകയും അസന്തുഷ്ടനാകുകയും ചെയ്യുന്നു. താനല്ല തന്നിലെ സർഗ്ഗാത്മകത മറ്റൊരാളാണു് എന്ന ചിന്തയിലാണു് അയാൾ കൽഹണൻ എന്ന തൂലികാനാമം നല്കി തന്നെത്തന്നെ പിരിച്ചെഴുതുന്നതു്. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാൾ സ്വന്തം മനസ്സിനോടുചെയ്യുന്ന നരകയുദ്ധങ്ങളാണു് പിന്നീടു് സംഭവിക്കുന്നതു്. ഇസങ്ങളുടെ ചട്ടക്കൂടുകളെ പൊട്ടിച്ചെറിയുന്ന അസാധാരണമായ നോവൽ.
- Log in to post comments