ചെകുത്താനും ഒരു പെൺകിടാവും

Chekuthanum oru penkidavum
First published: 
2011
Catalog: 
Booking count: 
1

പതിനൊന്ന് സ്വർണ്ണക്കട്ടികളും ഒരു നോട്ട്ബുക്കുമായി അപരിചിതനായ ഒരാൾ വിസ്കോസ് ഗ്രാമത്തിലെത്തുന്നു. തന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിനുത്തരം തേടിയായിരുന്നു അയാളുടെ വരവ്. മനുഷ്യർ നല്ലവരോ ചെകുത്താന്മാരോ? ഇതിനുത്തരം ലഭിക്കാനുള്ള പരീക്ഷണം നടത്താനായിരുന്നു ശാന്തമായ ആ ഗ്രാമത്തിലേക്ക് അയാളെത്തിയത്. വേദനാജനകമായ ഒരു പൂർവ്വകാലമായിരുന്നു ഇതിനയാളെ പ്രേരിപ്പിച്ചത്. സന്തോഷം തേടി നടന്ന ഷാന്റാൽ എന്ന പെൺകുട്ടിയെ അയാൾ തന്റെ കൂട്ടാളിയായി തെരഞ്ഞെടുത്തു. പിന്നീട് ആ ഗ്രാമത്തിലെ ഓരോരുത്തർക്കും ജീവിതം, മരണം, അധികാരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടേണ്ടിവന്നു. മാത്രമല്ല ഓരോരുത്തരും സ്വന്തം വഴി തെരഞ്ഞെടുക്കേണ്ടതായും വന്നു. ഓരോ മനുഷ്യന്റെയും ആത്മാവിലുള്ള ഇരുട്ടും വെളിച്ചവും തമ്മിലുള്ള ഏറ്റുമുട്ടലാണ് പൌലോ കൊയ്‌ലോ ഈ നോവലിലൂടെ വെളിപ്പെടുത്തുന്നത്.

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of ചെകുത്താനും ഒരു പെൺകിടാവും - പൌലോ കൊയ്ലോ 2114 ചെകുത്താനും ഒരു പെൺകിടാവും OUT