ദുബായ് പുഴ

Dubai Puzha
First published: 
2001
Booking count: 
1

നോവലിനേക്കാൾ അനുഭൂതിജനകമായ യാഥാർത്ഥ്യങ്ങളുടെ ഭാവതീവ്രമായ ചിത്രപരമ്പരയാണിതു്. ഈ പുസ്തകംകൊണ്ടു മാത്രം മലയാളസാഹിത്യത്തിൽ താങ്കൾക്കൊരു സ്ഥാനം ഉറപ്പായിരിക്കുന്നു.
- ഒ.എൻ.വി. കുറുപ്പ്

ദുബായ് പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനയിൽ അപൂർവ്വമായി മാത്രം കടന്നുവരുന്ന ഉത്തമകൃതികളിൽ ഒന്നു്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ ആത്മകഥാഖ്യാനത്തെയാണു് ഇതെന്നെ ഓർമ്മിപ്പിച്ചതു്.
- ടി. പത്മനാഭൻ

ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങലുടെ സത്യസന്ധവും ഓജസ്സാർന്നതുമായ വിവരണമാണു് ദുബായ്പ്പുഴ. ഈ ചിത്രീകരണത്തിലുടനീളം ഒരു കഥാകൃത്തിന്റേയോ നോവലിസ്റ്റിന്റേയോ കരസ്പർശം തങ്ങിനിൽക്കുന്നു. ഒരു കലാസൃഷ്ടിയുടെ ഏകതാനതയും അഴകും ഈ കൃതി കൈവരിച്ചിരിക്കുന്നു എന്നതുമാത്രമല്ല സൂക്ഷ്മനിരീക്ഷണശാലിയായ ഒരു കഥപറച്ചിലുകാരനേയും നാമിവിടെ കണ്ടുമുട്ടുന്നു. നിത്യസാക്ഷിയായ ദുബായ്പ്പുഴയുടെ തീരത്തിരുന്നുകൊണ്ടു് ചരിത്രവും കാലവും അറബ് നാടുകളെ എങ്ങിനെ മാറ്റിമിറിച്ചു എന്നു് ഭയവിസ്മയങ്ങളോടെ അയവിറക്കുന്ന ഒരു സഞ്ചാരിയുടെ ദിനാന്ത്യക്കുറിപ്പുകൾ കൂടിയാണു് ദുബായ്പ്പുഴ. ഈ പുസ്തകവുമായുള്ള പരിചയം എന്നെ സംബന്ധിച്ചിടത്തോളം ആത്മാവിനെ വിമലീകരിക്കുന്ന ഒരനുഭവമായിരുന്നു.
- ഡോ. വി.രാജകൃഷ്ണൻ

Copies available

Serial No Title Edit In shelf Add to Wishlist
1 1644 ദുബായ്പ്പുഴ IN