nissabdathayile theerthadakan
First published:
2001
Language:
Catalog:
Booking count:
1
നോവലിൽ ഭാവനയുടെ അംശം നേർത്തുനേർത്തുവരികയും ആവശ്യത്തിലേറെ വിശദാംശങ്ങൾ കുത്തിനിറച്ച ഫീച്ചറുകളോട് അത് അടുത്തുവരികയും അതിന്റെ ഭാഷ പത്രശൈലിയായി മാറുകയുംചെയ്യുന്ന ഒരു കാലത്ത് കല്പനാംശത്തെ തിരിച്ചുകൊണ്ടുവരാനും ഭാഷയ്ക്ക് സാഹിത്യഗുണം നല്കാനുമുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്. യഥാർത്ഥവും ഭ്രമാത്മകവുമായ അംശങ്ങൾ മനോഹരമായി കൂട്ടിക്കലർത്തി എഴുതപ്പെട്ട രാജ് നായരുടെ നിശ്ശബ്ദതയിലെ തീർത്ഥാടകൻ ശ്രദ്ധേയമാകുന്നത് ഈ സന്ദർഭത്തിലാണ്. ഘടനാപരമായ പരീക്ഷണമായിരിക്കെത്തന്നെ ഈ നോവൽ പാരായണക്ഷമത നിലനിർത്തുകയും ചെയ്യുന്നു.
- സച്ചിദാനന്ദൻ
- Log in to post comments