First published:
2005
Catalog:
Booking count:
0
ഇത്രമാത്രം കൊടുങ്കാറ്റുയർത്തിയതും ധൈര്യപൂർണ്ണവും നാടകീയസന്ദർഭങ്ങൾ നിറഞ്ഞതുമായ ജീവിതം സുഭാഷ് ചന്ദ്രബോസിനല്ലാതെ ഇരുപതാം നൂറ്റാണ്ടിലെ മറ്റൊരു ഭാരതീയ നേതാവിനും നയിക്കേണ്ടിവന്നിട്ടില്ല. ലോകത്തിലെ എല്ലാ മഹാപുരുഷന്മാരെയും സ്വത്വപരീക്ഷയ്ക്കു വിധേയമാക്കാറുള്ള വിധിയും പ്രകൃതിയും അദ്ദേഹത്തിന്റെ ജീവിതത്തിലും നിരന്തരം മാറിയും മറിഞ്ഞും താണ്ഡവമാടിക്കൊണ്ടിരുന്നു. മതനിരപേക്ഷവും സുദൃഢവും സുശക്തവും ശ്രേഷ്ഠവും സാംസ്കാരസമ്പന്നവുമായ ഭാരതം കെട്ടിപ്പടുക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി അദ്ദേഹം സ്വജീവിതം പന്തയംവച്ചു പോരാടി. ഭാരതം ജന്മംനല്കിയ വീരപുത്രന്മാരിലൊരാളായ സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മറാഠി ഗ്രന്ഥകാരനായ വിശ്വാസ് പാട്ടീൽ രചിച്ച നോവൽ.
- Log in to post comments