അപസർപ്പകവഴിയിൽ വീണ്ടും പ്രഭാകരൻ. പ്രഭാകരൻ പുസ്തകപരമ്പരയിലെ മൂന്നാമത്തെ പുസ്തകം.
ഒരു കേസുമായി ബന്ധപ്പെട്ടു്, നാഗ്പൂരിൽനിന്നും വാങ്ങിയ ഓറഞ്ച് പായ്ക്കറ്റിലെ ഫോൺനമ്പർതപ്പി പോയ കേരള പോലീസ് ചെന്നതു് കൊല്ലത്തെ ഒരു തരികിട മനുഷന്റെ അടുത്താണു്. രസം, അയാൾ മാസങ്ങൾക്കുമുൻപു് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആ ചുവടുപിടിച്ചു് പോകുന്ന പ്രഭാകരൻ എത്തിച്ചേർന്നതു് ഇപ്പോൾ നാഗ്പൂരിൽ കഴിയുന്ന അബൂബക്കറിലും. കൊല്ലം ബസ്റ്റാന്റിൽ ഓറഞ്ച് വിറ്റു നടന്ന അബൂബക്കർ ഒരു സുപ്രഭാതത്തിൽ ലക്ഷപ്രഭുവായ വിസ്മയജനകമായ ഒരു കഥയുടെ ചുരുളഴിയുകയാണിവിടെ. ഒപ്പം സമൂഹത്തിൽ ആരാലും അറിയപ്പെടാതെ അരങ്ങേറുന്ന ഒരു പാടു് അന്തർനാടകങ്ങളും.
രസകരമായ നിരീക്ഷണചിന്തകളും യുക്തിയും അശ്രദ്ധകളില്ലാത്ത മനസ്സും കൈമുതലാക്കിക്കൊണ്ടു് അപകടങ്ങളുടെ മദ്ധ്യത്തിൽ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരൻ ഇതാ വീണ്ടും.
- Log in to post comments