ലോല

First published: 
2012
Booking count: 
4

"ഞാൻ ഗന്ധർവൻ... ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി"-

ഇതു് തന്റെ വിഖ്യാതമായ തിരക്കഥയിൽ കഥാപാത്രത്തിനു പറയാനായി മാത്രം പത്മരാജൻ എഴുതിയ ഡയലോഗല്ല. രതിയുടെയും പ്രണയത്തിന്റെയും കലാവിഷ്കരണങ്ങളിൽ ആ പ്രതിഭയും ഇങ്ങനെയൊരു ഗന്ധർവസാന്നിദ്ധമായിരുന്നു. പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങൾ പത്മരാജൻ അനശ്വരമായി ആവിഷ്കരിച്ചു. യശഃശരീരനായ നിരൂപകൻ കെ.പി.അപ്പൻ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരിക്കൽ തെരഞ്ഞെടുത്ത ലോല ഉൾപ്പെടെ പതിനെട്ടു് പ്രണയകഥകളുടെ അപൂർവസമാഹാരം.

പ്രണയത്തിനും പ്രണയികൾക്കും ഒരു കഥാപുസ്തകം

Copies available

Serial No Title Edit In shelf Add to Wishlist
1 1691 ലോല IN