സിനിമയുടെ കാല്പാടുകൾ

First published: 
2009
Booking count: 
0

അറുപതുകളിൽ സിനിമ രൂപംകൊണ്ടിരുന്നത് എങ്ങനെയായിരുന്നു? അന്നത്തെകൂട്ടായ്മകൾ സിനിമയ്ക്ക് എന്തൊക്കെ സംഭാവനകൾ നൽകി? പരമുവിന്റെ കാല്പാടുകളെ പിന്തുടരുമ്പോൾ നമുക്കതാണ് അനുഭവപ്പെടുന്നത്. പരമുവിന്റെ പല പടങ്ങളുടേയും നെഗറ്റീവുകൾ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. സ്റ്റുഡിയോ സെറ്റുകളിൽനിന്ന് രക്ഷപ്പെടണം സിനിമ എന്നാഗ്രഹിച്ച ഒരാൾ. വഴികളും ഇല്ലിമുളംകാടുകളും പുഴവക്കും ഒക്കെ സിനിമയെടുക്കാൻ പറ്റിയ സ്ഥലങ്ങളാണെന്ന് കാണിച്ചുതന്ന ഒരാൾ. മൂലധനമുണ്ടായിരുന്നില്ലെങ്കിലും സൌഹൃദബന്ധങ്ങളുടെ വലിയ കെട്ടിയിരിപ്പുകൊണ്ട് ധീരതയോടെ അപകടമേഖലകളിലൂടെ സഞ്ചരിച്ച ഒരാൾ. ആ മനുഷ്യന് വേണ്ടി വാക്കുകൾകൊണ്ട് പണിത ഒരു സ്മാരകമാണീ ഗ്രന്ഥം. നെഗറ്റീവുകൾ പോട്ടെ. കേട്ടവാക്കുകൾ. കേട്ടെഴുതിയ ഈ വാക്കുകൾ നാം ഓർമ്മയിൽ എന്നും സൂക്ഷിച്ചുവെയ്ക്കുന്നു.
- എം.ടി.വാസുദേവൻനായർ

Copies available

Serial No Title Edit In shelf Add to Wishlist
1 676 സിനിമയുടെ കാല്പാടുകൾ IN