സക്കറിയയുടെ യേശു

Taxonomy upgrade extras: 
In shelf: 
IN
കഥകൾ, നോവല്ല, കുറിപ്പുകൾ. സമ്പാദനം: ജോമി തോമസ് മലയാളത്തിൽ കഥയിലും ലേഖനങ്ങളിലുമായി യേശുവിനെ ഏറ്റവും കൂടുതൽ ചർച്ചാവിഷയമാക്കിയിട്ടുള്ളയാളാണു് സക്കറിയ. ആ പരിശോധനകളൊക്കെയും മതത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങിനിന്നായിരുന്നില്ല....യേശുസംബന്ധിയായ സാഹിത്യരചനകൾ വായിക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾപോലും മതമേലധ്യക്ഷൻമാർ പറഞ്ഞുതരുന്ന കാലമാണിതു്. കാര്യങ്ങൾ ഇങ്ങനെ ആയതുകൊണ്ടാണു്, ഒരു മലയാളി യേശുവിനെ സ്വതന്ത്രമായി സമീപിക്കുന്ന ഈ രചനകൾ ഒന്നിച്ചുചേർത്തു് അവതരിപ്പിക്കുന്നതു്. ഈ മലയാളി ചെറുപ്പകാലംവരെ യേശുവിനെ വിശ്വാസിയായി വീക്ഷിച്ച വ്യക്തിയാണു്. പിൽക്കാലത്തു് കഥകളിലേക്കും നോവലിലേക്കും യേശുവിനെ കൊണ്ടുവന്നതു് സുഹൃദ്നിർവിശേഷമായ സ്നേഹത്തോടെയാണു്. ആ കഥകളും ചെറുനോവലുമാണു് ഈ സമാഹാരത്തിലുള്ളതു്. കഥകൾക്കപ്പുറം ആരാണു് തന്റെ യേശു എന്നു് സക്കറിയ നിർവചിക്കാൻ ശ്രമിക്കുന്നവയാണു് കുറിപ്പുകൾ. - ജോമി തോമസ്
Title in English: 
Sakkariyayute yeshu
ISBN: 
81-264-1274-7
Serial No: 
844
First published: 
2006
No of pages: 
79
Price in Rs.: 
Rs.40
Edition: 
2007