ഭാരതീയ മനഃശാസ്ത്രത്തിന് ഒരാമുഖം

First published: 
1988
Booking count: 
0

പശ്ചാത്യദേശത്തുനിന്നു് ഇറക്കുമതിചെയ്യപ്പെടേണ്ട ഒരു പഠനമെന്ന നിലയിലാണു് ഇന്ത്യാക്കാരിൽ പലരും മനഃശാസ്ത്രത്തെ കാണുന്നതു്. എന്നാൽ ഈ വിഷയത്തിൽ നമ്മുടെ ഭാരതത്തിലുണ്ടായിട്ടുള്ളതുപോലെ ആഴവും പരപ്പുമുള്ള ഒരു പഠനം മറ്റെങ്ങും ഇതുവരെ ഉണ്ടായിട്ടില്ല. ഭാരതത്തിന്റെ ആറു് ആസ്തികദർശനങ്ങളും ആറു് നാസ്തികദർശനങ്ങളും മൂന്നു വേദാന്തപ്രസ്ഥാനങ്ങളും മനുഷ്യരാശിക്കു മുഴുവൻ പ്രയോജനപ്പെടുത്താവുന്ന ഒരു ബോധശാസ്ത്രത്തെ ആവിഷ്കരിക്കാൻ ആവശ്യമായതിലധികം രഹസ്യങ്ങൾ വെളിവാക്കിത്തരുന്നുണ്ടെന്നു് നിസ്സംശയം പറയാം.
ഇന്ത്യൻ സൈക്കോളജി എന്ന പേരിൽ ചില പുസ്തകങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാംതന്നെ ചില പാശ്ചാത്യ പഠനങ്ങളെ ഉപരിപ്ലവമായി അനുകരിക്കുക മാത്രമാണു് ചെയ്തതു്.
മനസ്സിനെപ്പറ്റിയുള്ള വ്യാപകമായ പഠനത്തിൽ ഭാരതത്തെ അതിശയിക്കാൻ ആർക്കും കഴിയുകയില്ല.
ഭാരതീയ മനഃശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രന്ഥമാണിതു്.

Copies available