മോട്ടോർ സൈക്കിൾ ഡയറി - ലാറ്റിൻ അമേരിക്കൻ യാത്രാക്കുറിപ്പുകൾ

First published: 
2008
Booking count: 
1

രണ്ടു് യുവാക്കൾ ഒരു മോട്ടോർസൈക്കിളിൽ ക്യൂബൻ വിപ്ലവത്തിനും എട്ടുവർഷം മുമ്പു് ബ്യൂണോസ് അയേഴ്സിൽ നിന്നും യാത്രതിരിച്ചു. ദക്ഷിണ അമേരിക്കയുടെ തെക്കുനിന്നു് വടക്കേ അറ്റം വരെ ഒരു പര്യടനമായിരുന്നു അവരുടെ ലക്ഷ്യം. അതു് ശരിക്കുമൊരു ജീവിതയാത്ര തന്നെയായിരുന്നു. അത്യധികം ആകർഷണീയമായ, നയനാനന്ദകരമായ പ്രകൃതി ദൃശ്യങ്ങൾ, ആഹ്ലാദഭരിതമായ സാഹസിക കൃത്യങ്ങൾ, മുഖാമുഖം കണ്ട കൊടിയ ദാരിദ്ര്യവും, നിഷ്ഠൂരമായ ചൂഷണവും അവരുടെ അകക്കണ്ണു തുറപ്പിച്ചു - ചെയെ വിപ്ലവകാരിയാക്കി മാറ്റിയ ജീവിതയാത്ര - അമേരിക്കയെ കണ്ടെത്തൽ. അതാണു് മോട്ടോർ സൈക്കിൾ ഡയറി.