കെ. രവീന്ദ്രൻ

Ke. Raveendran

1943-ൽ തിരുവനന്തപുരത്തു് ജനിച്ചു. ലൈബ്രറി സയൻസിൽ ബിരുദാനന്തരബിരുദം. കാലിക്കറ്റ് സർവകലാശാലയിൽ അസി. ലൈബ്രേറിയനായും കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലും മഹാത്മാഗാന്ധി സർവകലാശാലയിലും പ്രധാന ലൈബ്രേറിയനായും സേവനമനുഷ്ഠിച്ചു. കേരളത്തിൽ ആദ്യമായി ലൈബ്രറി കംപ്യൂട്ടർവത്കരിച്ചതു് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണു്. ഇപ്പോൾ ലൈബ്രറി കൺസൾട്ടന്റായി പ്രവർത്തിക്കുന്നു.