രവിമേനോൻ

Ravimenon

പത്രപ്രവർത്തകൻ, സംഗീതഗവേഷകൻ. മലപ്പുറം ജില്ലയിലെ എടരിക്കോട് ജനിച്ചു. ന്യൂ ഇന്ത്യൻ എക്സ്പ്രസ്, കേരളകൌമുദി, വർത്തമാനം എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ടു്. ഇപ്പോൾ മാതൃഭൂമി ക്ലബ് എഫ്.എം.റേഡിയോയിൽ സംഗീത ഗവേഷണ വിഭാഗം മേധാവി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പാട്ടെഴുത്തു് എന്ന കോളം കൈകാര്യം ചെയ്യുന്നു. സ്പോട്സിനെക്കുറിച്ചും എഴുതാറുണ്ടു്. സോജാ രാജകുമാരി, എങ്ങനെ നാം മറക്കും, മേരി ആവാസ് സുനോ, ഹൃദയഗീതങ്ങൾ, മൊഴികളിൽ സംഗീതമായി, നക്ഷത്ര ദീപങ്ങൾ എന്നിവയാണു് പ്രധാനകൃതികൾ. മികച്ച സ്പോട്സ് ലേഖകനുള്ള മുഷ്താഖ് അവാർഡ് ലഭിച്ചിട്ടുണ്ടു്.

അച്ഛൻ: ടി.കെ.മാധവൻനായർ
അമ്മ: നാരായണിക്കുട്ടിയമ്മ
ഭാര്യ: ലത
മക്കൾ: മായ, മാധവ്
വിലാസം: ഫ്ലാറ്റ് നമ്പർ 206, ബ്ലോക്ക് - 2, ഇ.എം.എസ് നഗർ, പാറ്റൂർ, തിരുവനന്തപുരം.
ഇമെയിൽ: musicravi@yahoo.com