അതിശയരാഗം

In shelf: 
OUT
മലയാളസിനിമയിലെ മാത്രമല്ല, ഹിന്ദി, തമിഴ് തുടങ്ങിയ മറ്റു സിനിമകളിലെയും സൌവർണമണിനാദമായി ശോഭിക്കുന്ന യേശുദാസിന്റെ ദീർഘവും പ്രതിസന്ധികളെ തരണംചെയ്യാൻപോന്ന പ്രതിഭയുടെ തിളക്കമുറ്റതുമായ സംഗീതയാത്രയെ രവിമേനോൻ അനുയാത്ര ചെയ്യുന്നു. അതിനിടയിൽത്തന്നെ യേശുദാസിന്റെ വളർച്ചയിൽ നിർണായകമായ പങ്കുവഹിച്ച എം.ബി.ശ്രനിവാസൻ, ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, സലിൽ ചൌധരി, രവീന്ദ്രജെയ്ൻ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരുടെ മിഴിവുറ്റ ചിത്രങ്ങളും വാക്കുകൾക്കൊണ്ടു് വരച്ചുകാട്ടുന്നു. ഒരു ചരിത്രകാരന്റെ സത്യസന്ധതയോടെ, ഓരോ സംഗീതസംവിധായകരുമായി യേശുദാസിനു് പുലർത്തുവാൻ കഴിഞ്ഞ പാരസ്പര്യത്തിന്റെ പരമശോഭ ഉന്മീലനം ചെയ്തുകാട്ടുവാനും ഗ്രന്ഥകാരനു സാധിക്കുന്നു. - ഒ.എൻ.വി.കുറുപ്പ് യേശുദാസ് എന്ന മഹാഗായകന്റെ ജീവിതവും സംഗീതവും രൂപപ്പെടുത്തിയ വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ ഒരു ചരിത്രാന്വേഷകന്റെ മനസ്സോടെ രവിമേനോൻ നടത്തുന്ന തീർത്ഥയാത്ര. 'പാട്ടെഴുത്തി'നെ ജനപ്രിയമാക്കിയ എഴുത്തുകാരന്റെ പുതിയ പുസ്തകം.
Title in English: 
Athishayaraagam
ISBN: 
978-81-8265-168-5
Serial No: 
1464
First published: 
2011
No of pages: 
200
Price in Rs.: 
Rs.125
Edition: 
2011