ടൈംപാസ്

In shelf: 
IN
ആത്മാവിൽ സ്വതന്ത്രയായ പ്രോതിമാ ബേഡിയുടെ മറകളില്ലാത്ത ആത്മകഥ, ധീരയായ ഒരു കലാകാരിയുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണു്. തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ സംഭവങ്ങളെല്ലാം പ്രോതിമ പതർച്ചയില്ലാത്ത സത്യസന്ധതയോടെ എഴുതുന്നു: വിരൂപയെന്നു് മുദ്രകുത്തപ്പെട്ട കുട്ടിക്കാലം, കബീർ ബേഡിയുമായുള്ള വിവാഹത്തിന്റെ പരാജയം, ലൈഗികാനുഭവങ്ങൾ, പല പ്രമുഖ കലാകാരന്മാരും രാഷ്ട്രീയക്കാരുമായുള്ള പ്രണയബന്ധങ്ങൾ, നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം, ഗുരു കേളുചരൺ മഹാപത്രയും മറ്റു സഹപ്രവർത്തകരുമായുള്ള അനുഭവങ്ങൾ, നൃത്യഗ്രാമത്തിന്റെ സ്ഥാപനം, മകന്റെ ആത്മഹത്യ വേട്ടയാടിയ അവസാനകാലം... സംഭവബഹുലമായ ഒരു ജീവിതത്തിന്റെ വൈകാരികമായ തുറന്നെഴുത്തു്. അപൂർണ്ണമായ ആത്മകഥയിൽനിന്നും ഡയറിക്കുറിപ്പുകളിൽനിന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കാമുകർക്കും അയച്ച കത്തുകളിൽനിന്നും മകൾ പൂജാ ബേഡി തയ്യാറാക്കിയ ആത്മകഥയുടെ പരിഭാഷ.
Title in English: 
Tympaasu
ISBN: 
978-81-8264-946-0
Serial No: 
1445
First published: 
2010
No of pages: 
318
Price in Rs.: 
Rs.200
Edition: 
2010