വീണ്ടും ലജ്ജിക്കുന്നു

In shelf: 
IN
ലജ്ജാകരമായ ഒരവസ്ഥയിൽനിന്നു് ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതൽ ലജ്ജാകരമായ ഒട്ടേറെ കാര്യങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായാലും ഒരുപോലെയാണു് എന്ന ഒരു തിരിച്ചറിവാണു് തസ്ലീമയ്ക്കു നല്കാനുള്ളതു്. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയമാണു് മറ്റൊന്നു്. അടിച്ചമർത്തലുകൾക്കും മതപരമായ ചൂഷണങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ അവർ പുലർത്തിയ പുരോഗമനപാരമ്പര്യം ഈ മണ്ണിനിപ്പോൾ നഷ്ടമായിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഒത്തുതീർപ്പിന്റെയും വിട്ടുവീഴ്ചയുടെയും വക്താക്കളായി മാറിയിരിക്കുന്നു. എന്നുവച്ചു് നിസ്സഹായമായ ഒരവസ്ഥയ്ക്കു് കീഴടങ്ങുകയോ? അതു വയ്യ. ഈ നോവലിലെ സ്ത്രീകഥാപാത്രങ്ങളായ മായയും സുലേഖയും മയൂരയും അവരുടെ തിക്താനുഭവങ്ങളിലൂടെ കരുത്താർജ്ജിക്കുന്നവരാണു്. അബലകൾ താൻപോരിമയുള്ള പ്രബലകളായി മാറുന്നു.
Title in English: 
Veendum lajjikkunnu
ISBN: 
81-8423-131-8
Serial No: 
1525
First published: 
2009
No of pages: 
251
Price in Rs.: 
Rs.160
Translation: 
Yes
Edition: 
2009