കുരുവിക്കൂടിനു മീതെ പറന്നൊരാൾ

In shelf: 
OUT
അധികാരങ്ങൾക്കെതിരെയുള്ള ശബ്ദവും സ്വാതന്ത്ര്യത്തിന്റെ ചിറകടിയും പ്രതിധ്വനിപ്പിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ അനശ്വരമുദ്ര പതിപ്പിച്ച ക്ലാസ്സിക് സൃഷ്ടി. സ്വേച്ഛാപരമായ സമീപനവുമായി നഴ്സ് റാച്ചഡ് ഓറിഗോൺ മനോരോഗാശുപത്രിയിലെ രോഗികളെ ഭയത്തിന്റെ നിഴലിൽ നിർത്തിയിരിക്കുകയാണ്. അവരുടെ അധികാരത്തെ എതിർക്കുന്ന രോഗികൾക്ക് കടുത്ത ശിക്ഷാനടപടികളാണ് നേരിടേണ്ടിവരിക. ഈ അധികാരലോകത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് മക് മർഫി കടന്നുവന്നത്. കളിതമാശകൾ ഇഷ്ടപ്പെടുന്ന, സൂത്രശാലിയായ മക് മർഫി മറ്റ് അന്തേവാസികളുടെ പിൻബലത്തോടെ റാച്ചഡിനെ തകർക്കുന്നു. എന്നാൽ ഈ എതിർപ്പുകളുടെ പരിണതഫലം പ്രവചനാതീതമായിരുന്നു. ബുദ്ധിസ്ഥിരതയ്ക്കും ഭ്രാന്തിനും ഇടയ്ക്കുള്ള നേർത്ത അതിർരേഖയെ ഏറ്റവും ആത്മാർത്ഥമായി ആവിഷ്കരിച്ചിരിക്കുകയാണ് തന്റെ ആദ്യനോവലിലൂടെ ഒരു കാലഘട്ടത്തിന്റെ വിശ്രുത എഴുത്തുകാരനായ കെൻ കെസെ.
Title in English: 
kuruvikkootinu meethe parannoral
ISBN: 
978-81-264-6470-8
Serial No: 
2113
First published: 
2015
No of pages: 
399
Price in Rs.: 
Rs.325
Translation: 
Yes
Edition: 
2015